എഫാസാസ് 6 Πρὸς Ἐφεσίους (Pros Ephesious)
ഔലാദുകളും മാതാപിതാക്കന്‍മാരും
6 1കുട്ടികളേ, റബ്ബില്‍ നിങ്ങള്‍ മാതാപിതാക്കന്‍മാരെ ഇത്വാഅത്ത് ചെയ്യുവിന്‍. അതു ന്യായയുക്തമാണ്. 2നിങ്ങള്‍ക്കു ഖൈറ് കൈവരുന്നതിനും ഈ ദുനിയാവില്‍ ദീര്‍ഘ കാലം ജീവിക്കുന്നതിനും വേണ്ടി ഉമ്മിനെയും അബിനെയും ഇക്രാം ചെയ്യുക. 3വാഗ്ദാനത്തോടുകൂടിയ അവ്വലിലെ ഹുക്മ് ഇതത്രേ. 4ഉപ്പാപ്പമാരെ, നിങ്ങള്‍ കുട്ടികളില്‍ ഗളബ് ഉളവാക്കരുത്. അവരെ റബ്ബുൽ ആലമീന്റെ ശിക്ഷണത്തിലും ദീനിലും വളര്‍ത്തുവിന്‍.
ഭൃത്യന്‍മാരുംയജമാനന്‍മാരും
5ദാസന്മാരേ, നിങ്ങളുടെ ലൗകിക യജമാനന്‍മാരെ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെയെന്ന പോലെ ഭയത്തോടും ബഹുമാനത്തോടും ഇഖ് ലാസോടും കൂടെ ഇത്വാഅത്ത് ചെയ്യണം. 6ബശറിനെ പ്രീണിപ്പിക്കുന്നവരെ പ്പോലെ അവരുടെ കണ്‍മുമ്പില്‍ മാത്രം ഇങ്ങനെ പ്രവര്‍ത്തിക്കാതെ, പൂര്‍ണ ഖൽബോടെ അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാനതഅലായുടെ ഇഷ്ടം അനുവര്‍ത്തിച്ചു കൊണ്ട് ഈസാ അൽ മസീഹിന്റെ ദാസന്‍മാരായിരിക്കുവിന്‍. 7ഇൻസാനു വേണ്ടിയല്ല, റബ്ബിനുവേണ്ടി എന്ന പോലെ സന്‍മനസ്‌സോടെ ഖിദ്മത്ത് ചെയ്യണം. 8ഓരോരുത്തര്‍ക്കും, മുത്വ് ലഖോ അടിമയോ ആയിക്കൊള്ളട്ടെ, ജയ്യിദായ അമലുകള്‍ക്ക് തക്ക സമറത്ത് അള്ളാഹു സുബ്ഹാന വതഅലാ നൽകുമെന്ന് അറഫായികൊള്ളുവിന്‍. 9സയ്യിദായൊരേ, നിങ്ങളും ഇതേ രീതിയില്‍ത്തന്നെ അബ്ദുമാരോടു പെരുമാറുവിന്‍. അവരെ ഭീഷണിപ്പെടുത്തരുത്. നിങ്ങളുടെയും അവരുടെയുംയജമാനന്‍ ജന്നത്തിലുണ്ടെന്നും അവിടുത്തേക്കു മുഖംനോട്ടമില്ലെന്നും അറിയുവിന്‍.
ആത്മീയസമരം
10ആഖിറായി അള്ളാഹുവിലും അവിടുത്തെ ഖുവ്വത്തിന്റെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍. 11ഇബിലീസിന്റെ കുടില തന്ത്രങ്ങളെ ഖിലാഫായി നില്‍ക്കാന്‍ അള്ളാഹുവിൻറെ കുല്ലു സിലാഹുകളും ധരിക്കുവിന്‍. 12എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാര ദുനിയാവിന്റെ അധിപന്‍മാര്‍ക്കും സമാഉകളില്‍ വര്‍ത്തിക്കുന്ന ശർറിന്റെ ദുരാത്മാക്കള്‍ക്കു മെതിരായിട്ടാണു പടവെട്ടുന്നത്. 13അതിനാല്‍, റബ്ബുൽ ആലമീന്റെ കുല്ലു സിലാഹുകളും ധരിക്കുവിന്‍. ശർറിന്റെ യൌമില്‍ ദിഫാഅ് ചെയ്ത് നില്‍ക്കാനും കുല്ലു കര്‍ത്തവ്യങ്ങളും തക്മീലാക്കിക്കൊണ്ട് പിടിച്ചു നില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു മുംകിനാകും. 14അതിനാല്‍, ഹഖ് കൊണ്ട് അര മുറുക്കി, അദ്ൽന്റെ ദിർഅ് ലുബ്സാക്കി നിങ്ങള്‍ ഉറച്ചു നില്‍ക്കുവിന്‍. 15സലാമത്തിന്റെ തബിലീഖിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ ധരിക്കുവിന്‍. 16സര്‍വോപരി, ശർറായവന്റെ ലഹബാക്കുന്ന ക്രൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന ഈമാന്റെ ജുന്നത്ത് എടുക്കുവിന്‍. 17ഇഖ് ലാസിന്റെ ഖൂദ അണിയുകയും അൽ കലിമ എന്ന റൂഹുൽ ഖുദ്ദൂസിന്റെ സയ്ഫ് എടുക്കുകയും ചെയ്യുവിന്‍.
ദാഇമായി ദുആ ഇരക്കുവിന്‍
18നിങ്ങള്‍ അപേക്ഷകളോടും തസവ്വുലുകളോടും കൂടെ എല്ലാസമയവും റൂഹിഖുദ്ദൂസില്‍ ദാഇമായി ദുആ ഇരക്കുവിൻ. അവിശ്രാന്തം ഉണര്‍ന്നിരുന്ന് കുല്ലു വിശുദ്ധര്‍ക്കും വേണ്ടി ദുആ ഇരക്കുവിൻ. 19ഞാന്‍ ഫമ് തുറക്കുമ്പോള്‍ എനിക്കു മുഹ്സിജാത്തുകൾ ലഭിക്കാനും സുവിശേഷത്തിന്റെ സിർറ് ധൈര്യ പൂര്‍വം വിളിച്ചറിയിക്കാനും നിങ്ങള്‍ എനിക്കു വേണ്ടി ദുആ ഇരക്കുവിൻ. 20സുവിശേഷ രഹസ്യത്തിന്റെ ബന്ധനസ്ഥനായ സ്ഥാനപതിയാണല്ലോ ഞാന്‍. എന്റെ കടമയ്‌ക്കൊത്ത വിധം ധീരതയോടെ വയള് പറയാൻ വേണ്ടി നിങ്ങള്‍ ദുആ ഇരക്കണം.
ഉപസംഹാരം, ആശംസ
21ഞാന്‍ എങ്ങനെയിരിക്കുന്നെന്നും എന്തു ചെയ്യുന്നെന്നും അറഫാവാൻ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരിക്കുമല്ലോ. നമ്മുടെ പ്രിയ അഖും റബ്ബുൽ ആലമീന്റെ വിശ്വസ്ത ശുശ്രൂഷകനുമായ തിക്കിക്കോസ് നിങ്ങളോട് കുല്ലും പറയുന്നതാണ്. 22ഇതിനു വേണ്ടിത്തന്നെയാണ് അവനെ നിങ്ങളുടെ ഖരീബിലേക്ക് അയയ്ക്കുന്നത്-ഞങ്ങളുടെ വിശേഷങ്ങള്‍ നിങ്ങളെ അറിയിക്കുന്നതിനും നിങ്ങളുടെ ഖൽബുകളെ ആശ്വസിപ്പിക്കുന്നതിനും വേണ്ടി.
23ഇഖ് വാനീങ്ങൾക്ക് അബ്ബയായ റബ്ബുൽ ആലമീനിൽ നിന്നും റബ്ബുൽ ആലമീനായ ഈസാ അൽ മസീഹില്‍ നിന്നും വിശ്വാസ പൂര്‍വകമായ ഹുബ്ബും സലാമത്തും. 24നമ്മുടെ ഈസാ അൽമസീഹിനെ ഹുബ്ബ് വെക്കുന്ന എല്ലാവര്‍ക്കും റഅ്ഫത്തും നിത്യജീവനുമുണ്ടാകട്ടെ.