സൂറ അൽ-വജ്ഹ 45בְּרֵאשִׁית (Bereshit)
യൂസുഫ് തന്നെത്തന്നെ വെളിപ്പെടുത്തുന്നു
45 1തന്‍റെ അടുത്തു നിന്നിരുന്ന ഈജിപ്തുകാരുടെയെല്ലാം മുന്‍പില്‍ വികാരമടക്കാന്‍ യൂസുഫിനു കഴിഞ്ഞില്ല. അവരെയെല്ലാം പുറത്താക്കാന്‍ അവന്‍ അംറ് ചെയ്തു. അതിനാല്‍ യൂസുഫ് അഖുമാര്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തിയപ്പോള്‍ മറ്റാരും അടുത്തുണ്ടായിരുന്നില്ല. അവന്‍ ഉറക്കെക്കരഞ്ഞു. 2ഈജിപ്തുകാരും ഫിർഔന്‍റെ വീട്ടുകാരും അതു കേട്ടു. 3യൂസുഫ് അഖുമാരോടു പറഞ്ഞു: ഞാന്‍ യൂസുഫാണ്. എന്‍റെ അബ്ബ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? അവരാകെ സ്തംഭിച്ചുപോയി. അവര്‍ക്കു സംസാരിക്കാന്‍ കഴിഞ്ഞില്ല.
4അവന്‍ അവരോട്, എന്‍റെ ഖരീബിലേക്കു വരുക എന്നുപറഞ്ഞു. അവര്‍ അടുത്തുചെന്നപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ മിസ്ർകാര്‍ക്കു വിറ്റ നിങ്ങളുടെ അഖുവായ യൂസുഫാണു ഞാന്‍. 5എന്നെ ഇവിടെ വിറ്റതോര്‍ത്ത് നിങ്ങള്‍ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ടാ. കാരണം, ഹയാത്ത് നിലനിര്‍ത്താന്‍ വേണ്ടി അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാന വതഅലാ എന്നെ നിങ്ങള്‍ക്കു മുന്‍പേ ഇങ്ങോട്ടയച്ചത്. 6നാട്ടിലാകെ മജാഅത്ത് തുടങ്ങിയിട്ടു രണ്ടു കൊല്ലമായി. ഉഴവും കൊയ്ത്തുമില്ലാത്ത അഞ്ചുവര്‍ഷം ഇനിയുമുണ്ട്. 7നിങ്ങള്‍ക്കു ദുനിയാവിൽ ഔലാദുകളെ നിലനിര്‍ത്താനും വിസ്മയകരമായ രീതിയില്‍ ഇഖ് ലാസ് നല്‍കാനും വേണ്ടി അള്ളാഹു സുബുഹാന വതഅലാ[b] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) എന്നെ നിങ്ങള്‍ക്കു മുന്‍പേ ഇങ്ങോട്ടയച്ചതാണ്. 8അതുകൊണ്ട് നിങ്ങളല്ല, അള്ളാഹു സുബുഹാന തഅലായാണ് എന്നെ ഇങ്ങോട്ടയച്ചത്. അവിടുന്ന് എന്നെ ഫിർഔൻറെ അബ്ബയും അവന്‍റെ വീടിനു അർബാബും മിസ്റ് ദേശത്തിന് അധിപനുമാക്കിയിരിക്കുന്നു. 9നിങ്ങള്‍ സുറയായി പിതാവിന്‍റെയടുത്തു ചെന്ന് അവനോടു പറയുക: അള്ളാഹു സുബുഹാന വതഅലാ എന്നെ മിസ്രിനു മുഴുവന്‍ നാഥനാക്കിയിരിക്കുന്നു. എന്‍റെയടുത്തു വരണം, ഒട്ടും താമസിക്കരുത്, എന്ന് അങ്ങയുടെ ഇബ്നായ യൂസുഫ് പറയുന്നു. 10അങ്ങേക്കു ഗോഷെനില്‍ പാര്‍ക്കാം. അങ്ങ് എന്‍റെ അടുത്തായിരിക്കും; അങ്ങയോടൊപ്പം അങ്ങയുടെ ഔലാദുകളും ഔലാദുകളുടെ ഔലാദുകളും ആടുമാടുകളും അങ്ങേയ്ക്കുള്ള സകലതും. 11അവിടെ അങ്ങയെ ഞാന്‍ പോറ്റിക്കൊള്ളാം. മജാഅത്ത് അഞ്ചു കൊല്ലം കൂടി നീണ്ടു നില്‍ക്കും. അങ്ങും അഹ് ല്ബൈത്തും അങ്ങേയ്ക്കുള്ളവരും പട്ടിണിയിലകപ്പെടാതിരിക്കും. 12ഞാനാണു നിങ്ങളോടു സംസാരിക്കുന്നതെന്നു നിങ്ങളും എന്‍റെ അഖുവായ ബഞ്ചമിനും നേരില്‍ കാണുന്നുണ്ടല്ലോ. 13മിസ്ർലെ എന്‍റെ പ്രതാപത്തെപ്പറ്റിയും നിങ്ങള്‍ കണ്ടതിനെക്കുറിച്ചും അബിനോടു പറയുക. സരിആയി ചെന്ന് അവനെ കൂട്ടിക്കൊണ്ടുവരുക. യൂസുഫ് ബഞ്ചമിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. 14ബഞ്ചമിനും അവന്‍റെ തോളില്‍ തലചായ്ച്ചു കരഞ്ഞു. 15അവന്‍ തന്‍റെ സഹോദരന്‍മാരെല്ലാവരെയും ചുംബിക്കുകയും കെട്ടിപ്പിടിച്ചു കരയുകയും ചെയ്തു. അപ്പോള്‍ അവര്‍ അവനോടു സംസാരിച്ചു.
16യൂസുഫിന്‍റെ അഖുമാര്‍ വന്നിട്ടുണ്ട് എന്ന അഖ്ബാർ ഫിർഔന്‍റെ വീട്ടിലെത്തിയപ്പോള്‍ ഫിർഔനും അബ്ദുകളും സആദത്തിലായി. 17ഫിർഔൻ യൂസുഫിനോടു പറഞ്ഞു: നിന്‍റെ സഹോദരന്‍മാരോട് ഇപ്രകാരം ചെയ്യാന്‍ പറയുക: 18മൃഗങ്ങളുടെമേല്‍ ചുമടുകയറ്റി കാനാന്‍ ബലദിൽ ചെന്നു അബിനെയും വീട്ടുകാരെയും കൂട്ടി എന്‍റെയടുത്തു വരുക. മിസ്ർലെ ഏറ്റവും ജയ്യിദായ അർള് നിങ്ങള്‍ക്കു ഞാന്‍ തരാം. മണ്ണിന്‍റെ ഫലസമൃദ്ധി നിങ്ങള്‍ക്ക് അനുഭവിക്കുകയും ചെയ്യാം. 19അവരോടു പറയുക: നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും ബീവിമാര്‍ക്കും വേണ്ടി മിസ്ർല്‍ നിന്നു മർകബ കൊണ്ടുപോകുക. നിങ്ങളുടെ അബിനെ കൂട്ടിക്കൊണ്ടുവരുക. 20നിങ്ങളുടെ വസ്തുവകകളെപ്പറ്റി ഉത്കണ്ഠ വേണ്ടാ; മിസ്ർലെ ഏറ്റവും നല്ലതൊക്കെ നിങ്ങളുടേതായിരിക്കും.
21യിസ്രായിലാഹിന്‍റെ ഔലാദുകള്‍ അങ്ങനെ ചെയ്തു. ഫിർഔന്‍റെ കല്‍പനയനുസരിച്ചു യൂസുഫ് അവര്‍ക്കു മർകബുകളും യാത്രയ്ക്കു വേണ്ട വകകളും കൊടുത്തു. 22അവന്‍ അവര്‍ക്കോരോരുത്തര്‍ക്കും ജദീദായ ലിബസുകൾ നല്‍കി. ബഞ്ചമിനാകട്ടെ മുന്നൂറു വെള്ളി നാണയവും അഞ്ചു ലിബാസും കൊടുത്തു. 23അവന്‍ പത്തു ഹിമാറുകളുടെ പുറത്ത് മിസ്ർലെ ജയ്യിദായ വസ്തുക്കളും, പത്തു പെണ്‍കഴുതകളുടെ പുറത്തു ഹുബൂബും ഖുബ്ബൂസും യാത്രയ്ക്കു വേണ്ട വകകളും തന്‍റെ അബിനു കൊടുത്തയച്ചു. 24അങ്ങനെ അവന്‍ അഖുമാരെ യാത്രയാക്കി. അവര്‍ പുറപ്പെട്ടപ്പോള്‍ അവന്‍ പറഞ്ഞു: വഴിക്കുവച്ചു ശണ്ഠകൂടരുത്.
25മിസ്ർല്‍ നിന്നു പുറപ്പെട്ട് അവര്‍ കാനാന്‍ അർളിൽ തങ്ങളുടെ അബ്ബയായ യാഖൂബിന്‍റെ ഖരീബിലെത്തി. 26അവര്‍ അവനോടു പറഞ്ഞു: യൂസുഫ് ജീവിച്ചിരിക്കുന്നു. അവന്‍ മിസ്റ് മുഴുവന്‍റെയും ഭരണാധികാരിയാണ്. അവന്‍ സ്തബ്ധനായിപ്പോയി. അവന്‍ അവരെ ഈമാൻ വെച്ചില്ല. 27എന്നാല്‍, യൂസുഫ് പറഞ്ഞതൊക്കെ അവരില്‍ നിന്നു സംആക്കുകയും തന്നെ കൊണ്ടുപോകാന്‍ യൂസുഫ് അയച്ച മർകബ കാണുകയും ചെയ്തപ്പോള്‍ അവരുടെ അബ്ബയായ യാഖൂബിന് ഉന്‍മേഷം വീണ്ടുകിട്ടി. അവന്‍ പറഞ്ഞു: 28എനിക്കു തൃപ്തിയായി. എന്‍റെ ഇബ്നായ യൂസുഫ് ജീവിച്ചിരിപ്പുണ്ട്; മയ്യത്താകും മുന്‍പു ഞാന്‍ പോയി അവനെ കാണും.