അൽ-ആവിയാനി (ലേവ്യാ) 18וַיִּקְרָא (Vayikra)
ലൈംഗികതയുടെ വിശുദ്ധി
18 1മഅ്ബൂദായ റബ്ബ്ൽ ആലമീ മൂസായോട് അരുൾച്ചെയ്തു: 2യിസ്രായീൽ ഖൌമിനോടു പറയുക, ഞാന്‍ നിങ്ങളുടെ മഅ്ബൂദായ റബ്ബ്ൽ ആലമീനാണ്. 3നിങ്ങള്‍ വസിച്ചിരുന്ന മിസ്റ് ദൌലയെ ജനങ്ങളെപ്പോലെ നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. ഞാന്‍ നിങ്ങളെ പ്രവേശിപ്പിക്കാനിരിക്കുന്ന കാനാന്‍ദേശത്തെ ആളുകളെപ്പോലെയും നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. അവരുടെ ചട്ടങ്ങളനുസരിച്ചു നിങ്ങള്‍ വ്യാപരിക്കുകയുമരുത്. 4നിങ്ങള്‍ എന്റെ വസ്വീയ്യത്തുകളും കല്‍പനകളുമനുസരിച്ചു വ്യാപരിക്കണം. 5നിങ്ങളുടെ മഅ്ബൂദായ റബ്ബ്ൽ ആലമീൻ ഞാനാണ്. നിങ്ങള്‍ എന്റെ അംറുകളും വസ്വീയ്യത്തുകളും അനുസരിക്കുക. അവ അനുസരിക്കുന്നവന്‍ അതിനാല്‍ ഹയാത്തിലാകും. ഞാനാണ് റബ്ബ്ൽ ആലമീൻ.
6നിങ്ങളില്‍ ആരും തന്റെ രക്തബന്ധമുള്ളവരുടെ ഔറത്ത് അനാവൃതമാക്കാന്‍ അവരെ സമീപിക്കരുത്. ഞാനാണ് റബ്ബ്ൽ ആലമീൻ. 7നിന്റെ ഉമ്മാന്റെ ഔറത്ത് അനാവൃതമാക്കി നിന്റെ ബാപ്പാനെ അപമാനിക്കരുത്. അവള്‍ നിന്റെ ഉമ്മയായതു കൊണ്ടും അവളുടെ ഔറത്ത് അനാവൃതമാക്കരുത്. 8നിന്റെ അബ്ബയുടെ ബീവിയുടെ ഔറത്ത് നീ അനാവൃതമാക്കരുത്. അതു നിന്റെ അബ്ബയുടെ തന്നെ നഗ്‌നതയാണ്. 9നിന്റെ ഇഖ്ത്തിന്റെ - നിന്റെ ബാപ്പാന്റെയോ ഉമ്മാന്റെയോ ഇബ്നയുടെ, അവള്‍ സ്വദേശത്തോ അന്യദേശത്തോ ജനിച്ചവളാകട്ടെ - ഔറത്ത് അനാവൃതമാക്കരുത്. 10നിന്റെ ഇബ്നിന്റെ മകളുടെയോ മകളുടെ മകളുടെയോ ഔറത്ത് നീ അനാവൃതമാക്കരുത്. സബബ്, അവരുടെ ഔറത്ത് നിന്റെ തന്നെ നഗ്‌നതയാണ്. 11നിന്റെ ബാപ്പാന്റെ ബീവിയില്‍ അവനു മൌലൂദായ ബിൻത് നിന്റെ ഇഖ്ത്താണ്; നീ അവളുടെ ഔറത്ത് അനാവൃത മാക്കരുത്. 12നിന്റെ ബാപ്പാന്റെ ഇഖ്ത്തിന്റെ ഔറത്ത് നീ അനാവൃതമാക്കരുത്; അവള്‍ നിന്റെ ബാപ്പാന്റെ അടുത്ത ബന്ധുവാണ്. 13നിന്റെ ഉമ്മാന്റെ ഇഖ്ത്തിന്റെ ഔറത്ത് നീ അനാവൃതമാക്കരുത്; അവള്‍ നിന്റെ ഉമ്മാന്റെ അടുത്ത ബന്ധുവാണ്. 14നിന്റെ പിതൃസഹോദരനെ അവന്റെ ബീവിയുടെ ഔറത്ത് അനാവൃതമാക്കി അപമാനിക്കരുത്. അവള്‍ നിന്റെ ബന്ധുവാണ്. 15നിന്റെ മരുമകളുടെ ഔറത്ത് നീ അനാവൃതമാക്കരുത്. സബബ്, അവള്‍ നിന്റെ ഇബ്നിന്റെ ബീവിയാണ്. അവളുടെ ഔറത്ത് നീ അനാവൃതമാക്കരുത്. 16നിന്റെ അഖിന്റെ ബീവിയുടെ ഔറത്ത് നീ അനാവൃതമാക്കരുത്. അതു നിന്റെ അഖിന്റെ നഗ്‌നതയാണ്. 17ഒരു സ്ത്രീയുടെയും അവളുടെതന്നെ മകളുടെയും ഔറത്ത് നീ അനാവൃതമാക്കരുത്. അവളുടെ പുത്രന്റെയോ പുത്രിയുടെയോ മകളുടെ ഔറത്ത് നീ അനാവൃതമാക്കരുത്. അവര്‍ അവളുടെ അടുത്ത ബന്ധുവാണ്. അത് അധര്‍മമാണ്. 18ബീവി ഹയാത്തിലിരിക്കുമ്പോള്‍ അവളുടെ ഇഖ്ത്തിന്റെ ഔറത്ത് അനാവൃതമാക്കി അവളുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടരുത് 19ആര്‍ത്തവം സബബായി അശുദ്ധയായിരിക്കുന്ന മർഅയുടെ ഔറത്ത് നീ അനാവൃതമാക്കരുത്. 20നിന്റെ ജിറാന്റെ ബീവിയോടുകൂടെ ഇള്ത്വിജാഅ് ചെയ്ത് അവള്‍ സബബായി നീ അശുദ്ധനാകരുത്. 21നിന്റെ നസ് ലുകളില്‍ ഒന്നിനെയും മോളെക്കിനു ഖുർബാനിയര്‍പ്പിച്ച് മഅ്ബൂദിന്റെ ഇസ്മിനെ അശുദ്ധമാക്കരുത്. ഞാനാണ് റബ്ബ്ൽ ആലമീൻ. 22സ്ത്രീയോടുകൂടെയെന്നതു പോലെ പുരുഷനോടുകൂടെ നീ ലൈംഗീക ബന്ധത്തിൽ ഏർപ്പെടരുത്. അതു മ്ലേച്ഛതയാകുന്നു. 23ദകറോ ഉൻസയോ മൃഗങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് തന്നെത്തന്നെ അശുദ്ധമാക്കരുത്. അതു ലൈംഗികവൈകൃതമാണ്.
24ഇവയിലൊന്നുകൊണ്ടും നിങ്ങള്‍ അശുദ്ധരാകരുത്. ഞാന്‍ നിങ്ങളുടെ മുന്‍പില്‍നിന്ന് അകറ്റിക്കളയുന്ന ഉമ്മത്തുകള്‍ ഇവമൂലം തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു. 25ആ അർളും അശുദ്ധമായിരിക്കുന്നു. അതിന്റെ അകൃത്യത്തിന് ഞാന്‍ അതിനെ അദാബാക്കും. അത് അതിലെ സാകിനുകളെ പുറന്തള്ളുകയും ചെയ്യും. 26നിങ്ങളും നിങ്ങളുടെയിടയില്‍ സകനാക്കുന്ന വിദേശീയരും എന്റെ അംറുകളും വസ്വീയ്യത്തുകളും ഹിഫാളത്ത് ചെയ്യുകയും ഇത്തരം മ്ലേച്ഛമായ അമലുകളില്‍ ഏര്‍പ്പെടാതിരിക്കുകയും വേണം. 27നിങ്ങള്‍ക്കുമുന്‍പ് ഈ ബലദിൽ വസിച്ചിരുന്നവര്‍ ഈവിധം രിജ്സുകള്‍ കൊണ്ട് നാട് മലിനമാക്കി. 28ആകയാല്‍, ഈദേശം നിങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന വരെ പുറന്തള്ളിയതു പോലെ അതിനെ അശുദ്ധമാക്കുക വഴി നിങ്ങളെയും പുറന്തള്ളാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. 29ഇത്തരം മ്ലേച്ഛ അമലുകൾ ചെയ്യുന്നവന്‍ സ്വജനത്തില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം. 30നിങ്ങള്‍ക്കു മുന്‍പു നടമാടിയിരുന്ന ഈ മ്ലേച്ഛതകളില്‍ വ്യാപരിച്ച് നിങ്ങളെത്തന്നെ അശുദ്ധരാക്കരുത് എന്ന എന്റെ ഹുക്മ് ഇത്വാഅത്ത് ചെയ്യുവിന്‍. ഞാനാണ് നിങ്ങളുടെ മഅ്ബൂദായ റബ്ബ്ൽ ആലമീൻ.