മത്തി 7  

Κατὰ Ματθαῖον (Kata Maththaion)

അന്യരെ വിധിക്കരുത്

(ലൂക്കാ 6:37-38; 6:41-42)

7 1നിങ്ങൾ മറ്റുള്ളവരെ വിധിക്കാതിരുന്നാൽ അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) നിങ്ങളെയും വിധിക്കയില്ല. 2നിങ്ങള്‍ മറ്റുള്ളവരെ വിധിച്ചാൽ അതേ പോലെ തന്നെ അള്ളാഹു നിങ്ങളെയും ഹിസാബ് ചെയ്യും. നിങ്ങൾ മറ്റുള്ളവർക്ക് നൽകുന്ന മാപ്പ് നിങ്ങൾക്കും ലഭിക്കും. 3നീ അഖിന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? 4അഥവാ, നിന്റെ അയ്നില്‍ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാന്‍ നിന്റെ അയ്നില്‍ നിന്നു കരടെടുത്തുകളയട്ടെ എന്ന് എങ്ങനെ പറയും? 5കപടനാട്യക്കാരാ, മർറത്തൽ സ്വന്തം അയ്നില്‍ നിന്നു തടിക്കഷണം എടുത്തു മാറ്റുക. അപ്പോള്‍ അഖിന്റെ കണ്ണിലെ കരടെടുത്തു കളയാന്‍ നിനക്കു കാഴ്ച തെളിയും. 6വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി ഹലാക്കാക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്‌തേക്കാം.

ദു ആയുടെ ദലീല

(ലൂക്കാ 11:9-13)

7ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; തലബാക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും. 8ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നു കിട്ടുകയും ചെയ്യുന്നു. 9ഇബ്നായ ഖുബ്ബൂസ് ചോദിച്ചാല്‍ ഹജർ കൊടുക്കുന്ന ആരെങ്കിലും നിങ്ങളില്‍ ഉണ്ടോ? 10അഥവാ, മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുമോ? 11അബ്നാഇന് ജയ്യിദായ വസ്തുക്കള്‍ കൊടുക്കണമെന്നു ദുഷ്ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ ജന്നത്തുൽ ബാപ്, തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്‍മകള്‍ നല്‍കും! 12ഗയ്ർ നിങ്ങള്‍ക്കു ചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു ശരീഅത്തും നബിമാരും പറയുന്നത്.

ഇടുങ്ങിയ വാതില്‍

(ലൂക്കാ 13:24)

13ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍; ഇബലീസ് നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി വിശാലവുമാണ്; അതിലേ കടന്നു പോകുന്നവര്‍ വളരെയാണുതാനും. 14എന്നാല്‍, ജന്നത്തിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം.

വ്യാജനബിമാര്‍

(ലൂക്കാ 6:43-44)

15ശാത്തുകളുടെ വേഷത്തില്‍ വരുന്ന വ്യാജ നബിമാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. 16ഫലങ്ങളില്‍നിന്ന് അവരെ മനസ്‌സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? 17ജയ്യിദായ വൃക്ഷം ജയ്യിദായ ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്‍കുന്നു. 18ജയ്യിദായ വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു ജയ്യിദായ ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. 19ജയ്യിദായ സമറത്ത് കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. 20അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറഫാകും.

യഥാര്‍ഥ സ്വഹാബികൾ

(ലൂക്കാ 13:25-27; 6:47-49)

21റബ്ബേ, റബ്ബേ എന്ന്, എന്നോടു വിളിച്ച് ദുആ ഇരക്കുന്നവനല്ല, എന്റെ റബ്ബിൽ ആമീനായ തമ്പുരാൻറെ ഇഷ്ടം നിറവേറ്റുന്നവനാണ്, ജന്നത്തില്‍ പ്രവേശിക്കുക. 22ഖയാമത്ത് നാളിൽ പലരും എന്നോടു ചോദിക്കും: പടച്ച റബ്ബേ, ഞങ്ങള്‍ റബ്ബിന്റെ ഇസ്മിൽ തനബ്ബുഅ് ചെയ്യുകയും റബ്ബിന്റെ ഇസ്മിൽ ഇബലീസു ബാദിച്ചവരെ ഖുറൂജാക്കുകയും റബ്ബിന്റെ ഇസ്മിൽ നിരവധി ഖുദ്റത്തുകൾ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? 23അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറഫായിട്ടില്ല; ഖളാഇന് ഇവജ് പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍ നിന്ന് അകന്നുപോകുവിന്‍. 24എന്റെ ഈ ആയത്തുകൾ സംആക്കുകയും അവ ഇത്വാഅത്ത് ചെയ്യുകയും ചെയ്യുന്നവന്‍ പാറമേല്‍ ബൈത്ത് പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും. 25മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍ മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍ സ്ഥാപിതമായിരുന്നു. 26എന്റെ ഈ ആയത്തുകൾ സംആക്കുകയും എന്നാല്‍, അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍ മണല്‍പ്പുറത്തു ബൈത്ത് പണിത ഭോഷനു തുല്യനായിരിക്കും. 27മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍ മേല്‍ ആഞ്ഞടിച്ചു, അതു വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു. 28ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ഈ ആയത്തുകൾ അവസാനിപ്പിച്ചപ്പോള്‍ ജനാവലി അവന്റെ പ്രബോധനത്തെപ്പറ്റി വിസ്മയിച്ചു. 29അവരുടെ മോല്ല്യാക്കന്മാരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് ഈസാ അൽ മസീഹ് പഠിപ്പിച്ചത്.


അടിക്കുറിപ്പുകൾ